പുഴയിൽ യുവാവിനെ കാണാതായി തിരച്ചിൽ തുടരുന്നു



  ചേലേമ്പ്ര പുല്ലിപ്പറമ്പിന് താഴെ പാറക്കടവ് പുഴയിൽ പാറക്കുഴി ഭാഗത്ത് മീൻ പിടിക്കാൻ എത്തിയ യുവാവിനെ കാണാതായി.മറ്റ് മൂന്ന് പേരോടൊപ്പം യുവാവ് മീൻ പിടിക്കാൻ എത്തിയതാണെന്ന് പറയപ്പെടുന്നു. ഇന്ന് വൈകിട്ട് നാലേ മൂക്കാലോടെയാണ് സംഭവം.

       വിവരം അറിഞ്ഞ് മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ്, തേഞ്ഞിപ്പലം പോലീസ്, റെസ്ക്യൂ ടീം,, ടിഡിആർഎഫ് സംഘം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമായി തിരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്.

      ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. മതിയായ വെളിച്ചക്കുറവും, വെള്ളത്തിന്റെ തണുപ്പും തിരച്ചിൽ തടസ്സം സൃഷ്ടിക്കുന്നതായി പറയപ്പെടുന്നു.

       മണ്ണൂർ ഹൈസ്കൂളിന് സമീപത്താണ് ഇരുപത്കാരനായ യുവാവിന്റെ വീട്.

Post a Comment

Previous Post Next Post