കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണ പൈപ്പിടാനായി കുഴിച്ച കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ദമ്പതികളടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. കുനുമ്മൽ ചെണ്ടയാട് റോഡിലാണ് ഇന്ന് ഉച്ചയോടെയായിരുന്നു. അപകടം.......
KL 58 F 3092 നമ്പർ ഓട്ടോയാണ് അപകടത്തിൽ പെട്ട് മറിഞ്ഞത്. ചെണ്ടയാട് കിഴക്ക് വയലിലെ ചൂണ്ടയിൽ സുരേഷ് (72), ഭാര്യ രമ (60), അയൽവാസി കൈതേരി കുണ്ടിയിൽ ശ്രീജിന (40) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
