പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മധ്യ വയസ്കൻ കൊല്ലപ്പെട്ടു.
അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40)യാണ് മരിച്ചത്.
ഇന്നലെ പശുവിനെ മേയ്ക്കാൻ പോയപ്പോൾ വെള്ളിങ്കിരെ കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
