സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് ഡ്രൈവര്‍ മരിച്ചു

 


സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് ഡ്രൈവറായ യുവാവ് മരിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡ് കുന്നുചിറയില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് റിട്ടയേര്‍ഡ് ജീവനക്കാരനായിരുന്ന മനോഹരന്റെയും, ആരോഗ്യ വകുപ്പ് റിട്ട. എല്‍ എച്ച്‌ ഐ ജീവനക്കാരിയായിരുന്ന ടി കെ പുഷ്പയുടെ മകൻ തരൂർ ശിവപ്രസാദാണ്(24) മരിച്ചത്. കൊച്ചി ഗുണ്ടന്നൂരില്‍ ഇന്ന് രാവിലെ 7-30 ഓടെയായിരുന്നു അപകടം. തരൂർ ശിവപ്രസാദ് ഓടിച്ച സ്വകാര്യ ബസില്‍ അമിതവേഗതയിലെത്തിയ ലോറി ഇടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

Post a Comment

Previous Post Next Post