നിയന്ത്രണം വിട്ട ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി ,ഡ്രൈവർക്ക് പരിക്ക്

 


തലശേരി :തലശ്ശേരി -മാഹി ബൈപ്പാസിൽ ടോൾ ബൂത്തിനടുത്ത് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.

മംഗലാ പുരത്ത് നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് തലശേരി പൊലീസ് സ്ഥലത്തെത്തി. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.എതിരെ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിയത്.

Post a Comment

Previous Post Next Post