തൃശ്ശൂർ പീച്ചിഡാം: മണ്ണുത്തി ദേശീയപാതയിൽ വെട്ടിക്കലിൽ വെച്ച് ടിപ്പർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ പീച്ചി ഡാമിലെ ഓപ്പറേറ്റർ അർജുൻ (22) മരണപെട്ടു. പീച്ചിഡാമിൽ കെ.എസ്.ഈ.ബി സെക്ഷൻ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് രാമവർമ്മപുരത്തേക്കുള്ള വീട്ടിലേക്ക് പോകുന്ന വഴിയാണ് അർജുൻ ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിറകിൽ ഇടിച്ച് അപകടത്തിൽ പെട്ടത്.