മലപ്പുറം :എടപ്പാൾ അയിലക്കാട് ഐനിച്ചിറയിൽ നീന്താൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി,
ഞായറാഴ്‌ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും നാട്ടുകാരും പോലീസും ഉൾപ്പെടെ തിരച്ചിൽ ആരംഭിച്ചു.
