മുട്ടം: അമിത വേഗത്തില്‍ എത്തിയ കാർ ഓട്ടോയുടെ പിന്നില്‍ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അറക്കുളം ആലിൻചുവട് പുത്തൻപുരക്കല്‍ ശിവകുമാറിനാണ് (56) പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 5.30 ഓടെ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയില്‍ മുട്ടം ശങ്കരപ്പിള്ളി കാക്കൊന്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മൂലമറ്റം ഭാഗത്തേക്കുവന്ന കാർ അതേ ദിശയില്‍ പോയ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
