തൃശ്ശൂരില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്ക്

 


തൃശ്ശൂർ പാഞ്ഞാള്‍ : സംസ്ഥാനപാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. ഡ്രൈവർമാരുള്‍പ്പടെ മുപ്പതോളം പേർക്ക് പരിക്കേറ്റു.

വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ചൊവ്വാഴ്ച വൈകുന്നേരം 6.45-ന് ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം.


തൃശ്ശൂരില്‍നിന്ന് മണ്ണാർക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും തിരുവില്വാമലയില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് ഡ്രൈവർ രാജൻ (46) തൃശ്ശൂർ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസില്‍ തിരക്ക് കുറവായിരുന്നു. സ്വകാര്യബസില്‍ 15 പേർമാത്രമാണുണ്ടായിരുന്നതെന്ന് കണ്ടക്ടർ പോളി പറഞ്ഞു.


മണ്ണുമാന്തി യന്ത്രവുമായി പോവുകയായിരുന്ന ലോറിയെ കെഎസ്‌ആർടിസി മറികടക്കുന്നതിനിടെ എതിർദിശയില്‍ വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇറക്കമായിരുന്നതും ബസുകള്‍ക്ക് വേഗതയുണ്ടായിരുന്നതും അപകടത്തില്‍ കൂടുപതല്‍പേർക്ക് പരിക്കേല്‍ക്കാൻ കാരണമായി. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post