കൊല്ലം തേവലക്കരയിൽ സ്കൂളിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. എട്ടാം ക്ലാസുകാരനായ മിഥുൻ എന്ന കുട്ടിയാണ് അതിദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്. ചെരുപ്പ് എടുക്കുന്നതിനും സ്കൂളിൻ്റെ മുകൾനിലയിലെ ഷീറ്റ് മേഞ്ഞ ഭാഗത്തേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്.
സ്കൂളിനു മുകളിലൂടെ അപകടകരമായ നിലയിലാണ് വൈദ്യുതകമ്പികൾ കടന്നു പോകുന്നത് എന്ന് മുമ്പ് പരാതിയുണ്ടായിരുന്നു എന്ന് അറിയുന്നു.
