മങ്കാംകുഴി: സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപ്പേർക്കു പരിക്ക്. കാറോടിച്ച വെട്ടിയാർ നാലുമുക്ക് സ്വദേശി അൻവറി(ദിലീപ് -47)നും സ്വകാര്യബസിലെ യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
ഇവരെ ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ പന്തളം - മാവേലിക്കര റോഡില്‍ വെട്ടിയാർ ആയുർവേദ ആശുപത്രിക്കു സമീപമായിരുന്നു അപകടം. ബസിന്‍റെ മുൻ വശത്തേക്ക് കാർ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായി തകർന്നു. കുറത്തികാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
