വയനാട് : വാഴവറ്റയിൽ കോഴിഫാമിൽ നിന്നും വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് സ്വദേശികളായ പൂവണ്ണിക്കും തടത്തിൽ അനൂപ് (37) ഷിനു (35)എന്നിവരാണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. ഇരുവരുടെയും മൃതദേഹങ്ങൾ കൽപ്പറ്റ ജനറൽ ആശുപത്രി, ലിയോ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും പരിശോധന നടത്തി. രണ്ടാഴ്ച മുൻപാണ് ഇരുവരും കോഴിഫാം ലീസിന് എടുത്ത് നടത്താൻ തുടങ്ങിയത്. ഇന്ന് രാവിലെ കോഴിഫാമിൽ പരിചരണത്തിനായി പോയപ്പോഴാണ് അപകടം ഉണ്ടായത്. അപകടകാരണം വ്യക്തമല്ല. കോഴിഫാം കെട്ടിടത്തിന്റെ ഉടമ എത്തിയപ്പോഴാണ് രണ്ടുപേരും അപകടത്തിൽ പെട്ടത് മനസ്സിലാക്കുന്നത്. ഉടൻതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു
