കോട്ടയത്ത് ജീപ്പും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു



 കോട്ടയത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. കൊല്ലാട് സ്വദേശികളായ അർജുൻ, ജയ്മോൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ കോടിമത പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനത്തിൽ ഉള്ളവർക്കും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരെ രക്ഷിക്കാനായില്ല. കോട്ടയം ഭാ​ഗത്ത് നിന്ന് പിക്കപ്പ് ബൊലോറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൊലോറോ ജീപ്പിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പിക്കപ്പ് വാനിൽ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.


⊶⊷⊶⊷❍❍⊶⊷⊶⊷

കേരളത്തിൽ നടക്കുന്ന

നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/CgUw5IUBrxx6ZkZJRLSLex

Post a Comment

Previous Post Next Post