കുന്നംകുളത്ത് ബസ്സില്‍ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്

 


തൃശ്ശൂർ : ബസ്സില്‍ നിന്നും വീണ് യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശിനിയായ 22 വയസ്സുള്ള യുവതിക്കാണ് പരിക്കേറ്റത്

കുന്നംകുളം ബസ് സ്റ്റാൻഡില്‍ വച്ചായിരുന്നു സംഭവം. പെരുമ്ബിലാവില്‍ യൂണിവേഴ്സിറ്റി പരീക്ഷ എഴുതി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.


ഗുരുവായൂർ – കുറ്റിപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ആദിദേവ് ലിമിറ്റഡ് എന്ന ബസ്സില്‍ നിന്നാണ് യുവതി വീണത്. പരിക്കേറ്റ യുവതിയെ നാട്ടുകാർ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ് എല്ലുകള്‍ ഒടിഞ്ഞ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യുവതി കുന്നംകുളം പൊലീസില്‍ പരാതി നല്‍കി

Post a Comment

Previous Post Next Post