മലപ്പുറം പൊന്നാനിയിൽ പൊളിച്ചു മാറ്റുകയായിരുന്ന വീട് തകർന്ന് വീണ് ബംഗാൾ സ്വദേശി മരിച്ചു
ഇതര സംസ്ഥാന തൊഴിലാളി വെസ്റ്റ്ബംഗാൾ മുർഷിദബാദ് ഷേർപുർ സ്വദേശി ബനീ ഇസ്രായേൽ എന്നവരുടെ മകൻ റഹ്മത്ത് അലി(27) ആണ് മരണപ്പെട്ടത്
പൊന്നാനി താലൂക്ക് ആശുപത്രിക്ക് എതിർവശം പുത്തൻകുളം ഭാഗത്തു ആണ് അപകടം ഉണ്ടായത്.പൊന്നാനി ഫയർ ഫോഴ്‌സും, ട്രോമ കെയർ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.