കൊണ്ടോട്ടി നെടിയിരുപ്പ് അങ്ങാടിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രിക മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
കൊണ്ടോട്ടി നെടിയിരുപ്പ് അങ്ങാടിയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
മഞ്ചേരിയിൽ നിന്ന് സഹോദരന്റെ പുത്രനോടൊപ്പം ബൈക്കിൽ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആയിശ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മക്കൾ: റാഫി, ഫസൽ. മരുമക്കൾ: ഫർസാന, ഷഹാനസെറിൻ.
മയ്യിത്ത് പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ മമ്പുറം മഖാം ഖബർസ്ഥാനിൽ ഖബറടക്കും.
