കാസർകോട്: മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ 12 വയസ്സുള്ള കുട്ടി ഒഴുക്കിൽപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. ചെർക്കള പാടിയിലെ മിഥിലാജ് ആണ് ഒഴുക്കിൽപ്പെട്ടത്.
വിവരമറിഞ്ഞ് ഉടൻ തന്നെ കാസർകോട് നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നേരം ഇരുട്ടായി വരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാകും. കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
