തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 12കാരന്റെ മൃതദേഹം കണ്ടെത്തി

.


കാസർകോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെർക്കള പാടിയിലെ മിഥിലാജിൻ്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടിയെ കാണാതായപ്പോൾ മുതൽ നാട്ടുകാരും അഗ്നിശമന സേനയും തെരച്ചിൽ ആരംഭിച്ചിരുന്നു.

Post a Comment

Previous Post Next Post