പെരിന്തൽമണ്ണ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു



മലപ്പുറം പെരിന്തൽമണ്ണ   ഇന്നലെ ( ശനി) വൈകുന്നേരം 6.30 മണിയോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയുടെ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി  മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.   മലപ്പുറം  കരുവാരകുണ്ട് കേരളഎസ്റ്റേറ്റിലെ പരേതനായ നാലകത്ത് മുസ്തഫയുടെ മകൻ  നൂറുൽ അമീനാണ് (22) മരണപ്പെട്ടത്.

കേരള എസ്റ്റേറ്റിലെ പള്ളിക്കരവളപ്പിൽ സുഹറയാണ് മാതാവ്.

മുസ്തഫയുടെയും, സുഹറയുടെയും ഏക മകനാണ് നൂറുൽ അമീൻ.

ഇപ്പോൾ കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തും. 

പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വിട്ടുകൊടുക്കും.



Post a Comment

Previous Post Next Post