കോഴിക്കോട് ബാലുശ്ശേരിയിൽ വാഹനാപകടം 2പേർ മരണപ്പെട്ടു



  കോഴിക്കോട് ബാലുശ്ശേരിയിൽ  രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തുരുത്തിയാട് കോളശേരി മീത്തൽ ബിജീഷ് (36) സജിൻ ലാൽ (31) എന്നിവരാണ് മരിച്ചത്.

പോലീസ് സ്റ്റേഷന് സമീപം ബ്ലോക്ക് റോഡ് ജംഗ്ഷനിൽ വെച്ച് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡിൽ മറയുകയും തുടർന്ന് എതിർ ദിശയിൽ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. മുൻപും ഈ പരിസരത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിൽ എത്തിക്കും

Post a Comment

Previous Post Next Post