കോഴിക്കോട് നാദാപുരത്ത് കാൽ നട യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്



കോഴിക്കോട് :  കോഴിക്കോട് നാദാപുരത്ത് കാൽ നട യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി. യുവാവിന് ഗുരുതര പരിക്ക്. മുട്ടുങ്ങൽ - നാദാപുരം  സംസ്ഥാന പാതയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോകുകയായിരുന്നു. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിറകിലേക്ക് മറിഞ്ഞു വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയുടെ ഭാഗത്ത് ഗുരുതര പരിക്കേറ്റതിനാൽ.

 യുവാവിനെ ആദ്യം നാദാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ഉൾപ്പടെ പരിശോധിച്ച് അന്വേക്ഷണം ശക്തമാക്കുകയാണ് പോലീസ്..



Post a Comment

Previous Post Next Post