കോളേജിന്റെ സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

 


കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആർട്സ് കോളേജിൽ സൺഷേഡ് ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. നാല് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു വിദ്യാർത്ഥിയുടെ തലക്ക് കാര്യമായ പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാല് മണിയോടെയാണ് ആർട്സ് കോളേജ് കെട്ടിടത്തിൻറെ ഒന്നാം നിലക്ക് മുകളിലെ സൺഷേഡിൻറെ ഭാഗം ഇടിഞ്ഞ് വീണത്. സംഭവത്തിന് തൊട്ടു മുൻപ് വരെ കെട്ടിടത്തിന് ചുവടെ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കോളേജിൻ്റെ കെട്ടിടത്തിന് മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണ്. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post