തിരുവനന്തപുരം പുരവൂര്‍കോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളി ആണ് മരിച്ചത്. 30 വയസ്സായിരുന്നു
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ടെക്‌നോപാര്‍ക്കില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വരുന്ന സമയത്താണ് അപകടമുണ്ടായത്.
