കാസർകോട്: കുമ്പള, മുട്ടം, ബേരിക്കെ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ ഏഴര മണിയോടെയാണ് തീരദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്‌നമായ മൃതദേഹത്തിൽ ചുവന്ന ഷർട്ടുണ്ട്. അഞ്ചു ദിവസത്തെ പഴക്കം സംശയിക്കുന്നു. കുമ്പള തീരദേശ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാസർകോട് ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
