മൂത്ത കുട്ടിയെ മദ്റസയിൽ ആക്കി മടങ്ങും വഴി കാട്ടുപന്നി ആക്രമണം; കോളേജ് അധ്യാപകനും പിഞ്ച് കുഞ്ഞിനും പരിക്ക്



മലപ്പുറം:  കാട്ടുപന്നി ആക്രമണത്തിൽ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളേജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൈലാടി ഗവ. യുപി സ്കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. കാലിന്‍റെ തുടയ്ക്കാണ് പന്നി കുത്തി സാരമായി പരിക്ക് പറ്റിയത്. ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകൻ.  തെറിച്ചുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂത്ത കുട്ടിയെ മദ്റസയിൽ ആക്കി നടന്ന് വരുമ്പോഴായിരുന്നു പന്നി ആക്രമണം......



Post a Comment

Previous Post Next Post