റോഡില്‍ വീണ ഫോണ്‍ എടുക്കുന്നതിനിടെ കൈയിലൂടെ വാഹനം കയറിയിറങ്ങി കൈപ്പത്തിക്ക് ഗുരുതര പരിക്ക്



കോഴിക്കോട്: റോഡില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടയില്‍ അജ്ഞാത വാഹനം കയറിയിറങ്ങിയതിനെ തുടര്‍ന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. വടകര പുതിയ ബസ് സ്റ്റാൻഡില്‍ ജോലി ചെയ്തുവരുന്ന നേപ്പാള്‍ സ്വദേശി ജയ് ബഹാദൂര്‍ റായ്ക്കാണ് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിയ നിലയിലാണ്

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ബേക്കറിയില്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഫോണ്‍ അബദ്ധത്തില്‍ താഴെ വീണ് പോവുകയായിരുന്നു. ഇത് എടുക്കാനായി ശ്രമിച്ചപ്പോഴാണ് ഇയാളുടെ കൈവിരലുകള്‍ക്ക് മുകളിലൂടെ വാഹനത്തിന്റെ ടയറുകള്‍ കയറിയിറങ്ങിയത്.

Post a Comment

Previous Post Next Post