സാന്‍വിച്ച്‌ കഴിച്ചു, പിറകെ ശാരീരികാസ്വാസ്ഥ്യം; മലപ്പുറത്ത് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ


മലപ്പുറം: അരീക്കോട് സാന്‍വിച്ച്‌ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ . സാന്‍വിച്ച്‌ കഴിച്ച നിരവധി ആളുകളെയാണ് ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുപ്പത്തിയഞ്ച് പേര്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.


രണ്ട് പേരെ മഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കേരള മുസ്‌ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത സാന്‍വിച്ചില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അരീക്കോട് ക്രസന്റ് ഓഡിറ്റോറിയത്തില്‍ വച്ച്‌ ഇന്നലെയായിരുന്നു പരിപാടി.

Post a Comment

Previous Post Next Post