കോഴിക്കോട് കൊയിലാണ്ടി: കുറുവങ്ങാട് സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുറുവങ്ങാട് സ്വദേശി പുളിയാട്ടേരി ബാലകൃഷ്ണന്‍(73) ആണ് മരിച്ചത്. ഇന്നു രാവിലെ 9മണിയോടെയായിരുന്നു അപകടം. ബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയും ചെയ്തു. അപകടത്തില്‍ ബാലകൃഷ്ണന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.......
കൊയിലാണ്ടി താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത്. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കില്ല.......
