പാലക്കാട് തിരുവേഗപ്പുറ തൂതപ്പുഴയിൽ മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി. അമ്പലനട തോട്ടത്തിൽ ശിവദാസനെ(46)യാണ് കാണാതായത്. തിരുവേഗപ്പുറ ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. തുടർന്ന് ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച രാവിലെയാണ് സംഭവം. പട്ടാമ്പി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സുകൾ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
