തലശ്ശേരി: മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചയോടെ മംഗലാപുരം ഭാഗത്ത് നിന്നും ഉള്ളിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട മാരുതി ബലേനോ കാറിൽ ഇടിച്ചത്.
പിന്നിൽ നിന്നെത്തിയ ലോറി കാറിനെ ഇടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.......
