റീൽസ് ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാക്ടർ മറിഞ്ഞു; പത്തൊൻപതുകാരന് ദാരുണാന്ത്യം



മംഗളൂരുവിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രാക്ട‌ർ മറിഞ്ഞുണ്ടായ അപകടത്തിൽ പത്തൊൻപതുകാരന് ദാരുണാന്ത്യം. വി.ജി കൊപ്പൽ സ്വദേശി കിരൺ (19) ആണ് മരിച്ചത്. ഹാസൻ ജില്ലയിൽ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ ബേട്ടക്ക് സമീപം റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

കിരൺ കബ്ബാലിഗെരെക്ക് സമീപമുള്ള വയലിൽ ഉഴുതുമറിക്കാൻ പോയിരുന്നതായി പൊലീസ് പറഞ്ഞു. ജോലി പൂർത്തിയാക്കിയ ശേഷം മിനി ട്രാക്ട‌ർ കബ്ബാലിഗെരെ ബെട്ടയിലേക്ക് കൊണ്ടുപോയി. തിരികെ വരുമ്പോൾ കുത്തനെയുള്ള വളവിൽ റീൽ പകർത്താൻ ശ്രമിച്ചപ്പോൾ ട്രാക്ട‌റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കിരൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

Post a Comment

Previous Post Next Post