തൃശ്ശൂർ പെരിഞ്ഞനം: പൊൻമാനിക്കുടത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോവിലകം സ്വദേശി പുന്നക്കത്തറ വീട്ടിൽ ബാബുരാജിന്റെ മകൻ അഖിൽ രാജ് (19) ആണ് മരിച്ചത്. ബൈക്ക് പുഴയിൽ വീണ സ്ഥലത്തിന് അൽപ്പം തെക്ക് ഭാഗത്തായാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ മുതൽ എൻഡിആർഎഫ് സംഘവും നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഈ പ്രദേശത്തുള്ള ഇല്ലിക്കാടിനിടയിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. സേനാംഗങ്ങൾ ചേർന്ന് കരയിലെത്തിച്ച മൃതദേഹം ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
