തിരുവല്ലയിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

 


തിരുവല്ല:   എം.സി റോഡിൽ തിരുവല്ല മഴുവങ്ങാട് ചിറയിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും റബർ തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെയും ക്ലീനറെയും പുറത്തെത്തിച്ചു. ക്രെയിൻ എത്തിച്ച് തടികൾ നീക്കിയ ശേഷം ലോറി ഉയർത്തി.

Post a Comment

Previous Post Next Post