ബെംഗളൂരു ∙ റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേരയാണു (36) മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാർഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ പരുക്കുകളോടെ ചികിത്സയിലാണ്
