കുറ്റ്യാടി : കുറ്റ്യാടിയിൽ വാഴ കുലയുമായി വന്ന പിക്കപ്പ് വാൻ തലകീഴായ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വയനാട്ടിൽ നിന്നും വാഴ കുലയുമായി വന്ന മിനി പിക്കപ്പ് വാനാണ് പറമ്പിലേക്ക് മറിഞ്ഞത്. കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ഒത്യോട്ട് പാലത്തിനു സമീപത്താണ് അപകടം. ഇന്ന് പുലർച്ചെ ആണ് സംഭവം