കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു



തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു.


ഇന്നലെ രാത്രി 11.30 ഓടെയാണ് അശ്വിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു എന്നാണ് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post