വാഹനാപകടം: റിയാദിൽ മലയാളിയടക്കം നാല് പേർ മരിച്ചു



റിയാദ്: സൗദിയിലെ റിയാദ് ഖർജിനടുത്തുള്ള ദിലമിലുണ്ടായ അപകടത്തിൽ മലയാളിയടക്കം നാല് പേർ മരിച്ചു. മലപ്പുറം വണ്ടൂർ, വാണിയമ്പലം, പാലമടം സ്വദേശി മോയിക്കൽ ബിഷറാണ്(29) മരണപ്പെട്ടത്. സ്വകാര്യ സർവേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മരണപ്പെട്ട മറ്റു മൂന്ന് പേർ സുഡാൻ സ്വദേശികളാണ്.

റിയാദിൽ  ഇന്നലെ രാത്രി പത്തിനോടടുത്ത സമയത്താണ് അപകടം. മലയാളിയടക്കമുള്ള സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം ട്രൈലറുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. മരിച്ച ബിഷറിൻ്റെ പിതാവ് ഉമ്മർ സൗദിയിൽ ജോലി ചെയ്യുകയാണ്. മാതാവ് സൽമത്ത് വിസിറ്റ് വിസയിൽ സൗദിയിലുണ്ട്. മൃതദേഹം ദിലം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ, കമ്പനി മാനേജ്മെന്റ്, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ തുടർനടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post