സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം



കൊച്ചി കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദു‌ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇൻസ്റ്റാമാർട്ടിൻ്റെ ഗോഡൗണിലേക്ക് ഓർഡർ എടുക്കാനായി പോയതായിരുന്നു അബ്‌ദുൽ സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്.

അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് ബൈക്കിലിടിക്കുകയായിരുന്നു.

അപകടത്തിന്റെറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

Post a Comment

Previous Post Next Post