പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ പത്ര ഏജൻ്റ് മരിച്ചു. വീരമംഗലം സ്വദേശി പുത്തിരൻ എന്ന ഗോപാലകൃഷ്ണനാണ് മരിച്ചത്. റോഡ് ക്രോസ് ചെയ്യുമ്പോൾ എതിരെ വന്ന വാൻ ഇടിച്ചാണ് അപകടം. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു