സ്കൂൾ ബസിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം



 മൂവാറ്റുപുഴ വിമലഗിരി ഇൻറർനാഷണൽ സ്കൂളിലെ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ച് അപകടം ഇന്ന് രാവിലെ മൂവാറ്റുപുഴ മണിയംകുളം കവലയിൽ ആണ് അപകടം നടന്നത്. സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന വാഹനത്തിന് പിന്നിലേക്ക് വേഗതയിലെത്തിയ 

ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാർത്ഥികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.


ടോറസ് ലോറികളുടെ അമിതവേഗത്തിനെ തിരെ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയത്.


Post a Comment

Previous Post Next Post