നിയന്ത്രണം വിട്ട മിനി ബസ്സ്‌ മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരം


ഇടുക്കി രാജക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ താമസമാക്കിയ സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ബസ്സിനകത്ത് ഉണ്ടായിരുന്നത്. ഇന്ന് വൈകീട്ട് 4 .40 ആണ് അപകടം ഉണ്ടായത്. നിസാരമായി പരുക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് താഴേക്ക് പതിക്കുകയായിരുന്നു. മൂന്നാറിലേക്കുള്ള പ്രധാന പാത ഒഴിവാക്കിയാണ് ഷോർട്ട് കട്ടായ ഈ വഴി വാഹനങ്ങൾ കടന്നു പോകുന്നത്. സ്ഥലത്ത് അപകടം പതിവാണെന്നും നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post