കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ തെറ്റായ ദിശയില്‍ വന്ന ദീര്‍ഘദൂര ബസ് കാറിലിടിച്ചു. ഇന്ന് രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം.
കണ്ണൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ദീര്‍ഘദൂര ബസും കോഴിക്കോട് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അപകടത്തില്‍പ്പെട്ട ബസിന് തൊട്ടുമുമ്പില്‍ മറ്റൊരു ബസ് ഓവര്‍ടേക്ക് ചെയ്ത് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ഈ ബസും ഓവര്‍ടേക്ക് ചെയ്ത് തെറ്റായ ദിശയില്‍ വന്നതോടെ കാറില്‍ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. ബസ് അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്നും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
