കണ്ണൂര്‍ പ്രാപ്പോയില്‍ മുളപ്രയില്‍ മധ്യവയസ്‌കനെ കിണറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകന്‍ ഷിജു ആണ് മരിച്ചത്. രാവിലെ മുതല്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ചെറുപുഴ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
