ഇടുക്കി▪️ പുളിയന്മല ആമയാര്‍ റോഡില്‍ ഇരട്ടപാലത്തിനു സമീപം ടോറസ് ലോറി റോഡിന് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും ടാറിങ് മിശ്രതവുമായി വന്ന ലോറിയാണ് റോഡ് ഡൈസ് ഇടിഞ്ഞ് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. രണ്ട് മലക്കം മറിഞ്ഞ ലോറി ഏലത്തോട്ടത്തിലെ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
