നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് അപകടം; മരം ഒടിഞ്ഞുവീണു; നാലു വിദ്യാർത്ഥികൾക്ക് നിസാര പരിക്ക്

 


പാലാ: ഈരാറ്റുപേട്ട റോഡിൽ നിയന്ത്രണം വിട്ട കാർ റബ്ബർ തോട്ടത്തിലേക്ക് ഇടിച്ചുകയറി. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. അരുവിത്തുറ കോളേജ് പടിക്ക് സമീപം ആറാം മൈലിലാണ് അപകടമുണ്ടായത്. വേഗതയിലെത്തിയ കാർ റോഡ് സൈഡിലെ മരത്തിലിടിച്ച് വട്ടംകറങ്ങി സമീപത്തെ റബർതോട്ടത്തിലേയ്ക്ക് പതിക്കു കയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞുവീണു. ഡ്രൈവർ സൈഡിലെ മുൻചക്രമാ ണ് മരത്തിലിടിച്ചത്. വാഹനത്തിന്റെ ഒരുവശവും അപകടത്തിൽ തകർന്നു. കാറിൽ ഉണ്ടായിരുന്ന എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ 4 പേർക്ക് നിസ്സാര പരിക്കേറ്റു

Post a Comment

Previous Post Next Post