കാസർകോട് തൃക്കരിപ്പൂർ:മദ്യലഹരിയിൽ കാർ ഓടിച്ച് രണ്ട് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരം. യാത്രക്കാർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 4.45 മണിയോടെ തങ്കയം ഗവ. ആശുപത്രി റോഡിലാണ് അപകടം.
ഓട്ടോ ഡ്രൈവർ തൃക്കരിപ്പൂർ കാവിലാട്ടെ സി.എച്ച്.അസൈനാർ ക്കാണ് സാരമായി പരിക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ കുടുങ്ങിയ ഇയാളെ നാട്ടുകാർ വിവരമറിയിച്ചതിനെ തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തി ഓട്ടോ പൊളിച്ച് നീക്കിയാണ് പുറത്തെടുത്തത്.ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്നയാത്രക്കാരി എ.രജീന (38)യെ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽപരിക്കേറ്റരണ്ടാമത്തെ ഓട്ടോയിലെ യാത്രക്കാരായ രാമന്തളി സ്വദേശികളെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉദിനൂർ നടക്കാവിലെ വിശാലിനെ (38) തിരെ ചന്തേര പോലീസ് കേസെടുത്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
