മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ. പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിഷ്ണുവിന്റെ അയൽവാസിയായ മനീഷാണ് വെട്ടിയത്.
വിഷ്ണുവും മനീഷും തമ്മിൽ മാസങ്ങൾക്ക് മുമ്പ് തല്ല് കൂടിയിരുന്നു. ആ കേസിൽ ശിക്ഷ കഴിഞ്ഞ് വിഷ്ണു ഇന്നാണ് ജയിലിൽ നിന്നും ഇറങ്ങിയത്. വൈകീട്ടാണ് വീണ്ടും ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായി.
സംഘർഷത്തിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം കൊണ്ട് വിഷ്ണുവിനെ വെട്ടി. മനീഷിനെ പൊലീസ് കസ്റ്റഡിയർ എടുത്തിട്ടുണ്ട്.
