ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് ഗുരുതര പരിക്ക്

 


കണ്ണൂർ  കണ്ണാടിപറമ്പ് : മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് രാത്രി 9.30ഓടെ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു.

 കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവ് കണ്ടൻ്റവിടെ ഉമ്മറിൻ്റെ മകൻ അബ്‌ദുൽ അസീസ് (40) ആണ് മരണപ്പെട്ടത്. പരുക്കേറ്റ അബ്‌ദുറഹ്‌മാൻ (63), എടക്കാട് സ്വദേശി ഗോകുൽ (25) എന്നിവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാരംഭാഗത്തേക്ക് യാത്രയായിരുന്ന അസീസിന്റെയും അബ്‌ദുറഹ്‌മാൻറെയും ബൈക്കും, എതിർദിശയിൽ വന്ന ഗോകുലിൻ്റെ ബൈക്കും കുട്ടിയിടിച്ചതാണ് അപകടകാരണം. പരുക്കേറ്റ മുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അസീസിനെ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post