ആന്ധ്രാപ്രദേശില്‍ ഗ്രാനൈറ്റ് ക്വാറിയില്‍ അപകടം; ആറ് തൊഴിലാളികള്‍ മരിച്ചു

 


അമരാവതി: ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ ഗ്രാനൈറ്റ് ക്വാറിയിലുണ്ടായ അപകടത്തില്‍ ഒഡീഷയില്‍ നിന്നുള്ള ആറ് തൊഴിലാളികള്‍ മരിച്ചു.


ബല്ലിക്കുരവയ്ക്കടുത്തുള്ള സത്യകൃഷ്ണ ഗ്രാനൈറ്റ് ക്വാറിയിലാണ് അപകടമുണ്ടായത്.


സംഭവസമയം 16 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തില്‍ ആറ് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും പത്ത് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.


നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാറകള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.


പരിക്കേറ്റവരെ നരസറോപേട്ടിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന.

Post a Comment

Previous Post Next Post