ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബൈക്കുകളിലൊന്ന് കെ.എസ്. ആര്‍.ടി.സി ബസിലിടിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ആലപ്പുഴ   മണ്ണഞ്ചേരി: കൂട്ടിയിടിച്ച ബൈക്കുകളിലൊന്ന് കെ.എസ്. ആർ.ടി.സി ബസിലിടിച്ച്‌ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം.

മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് ഷണ്‍മുഖം ക്ഷേത്രത്തിന് സമീപം പുത്തൻ കളത്തില്‍ രാമചന്ദ്രന്റെ മകൻ 17 കാരനായ ആദർശ് ആണ് മരിച്ചത്. കൊറ്റം കുളങ്ങര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ആദർശ്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഒരു ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


ആലപ്പുഴ-തണ്ണീർമുക്കം റോഡില്‍ നേതാജി ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. അമ്ബനാകുളങ്ങരയിലെ ഇലക്‌ട്രിക്കല്‍ ഷോപ്പില്‍ സഹായിയായി പോകാറുള്ള ആദർശ് കടയടച്ച്‌ വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ചേർന്ന് കാവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. മാതാവ് വിജയശ്രീ. ആകാശ് ഏക സഹോദരനാണ്.

Post a Comment

Previous Post Next Post